സിയോള്‍: മറ്റൊരു അമേരിക്കൻ പ്രസിഡന്റിനും ലഭിക്കാത്ത വിശേഷണം ട്രംപിന് നൽകി ഉത്തര കൊറിയ. ഡോണള്‍ഡ് ട്രംപിനെ സൈക്കോപാത്തെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. അമേരിക്കന്‍ വിദ്യാര്‍ത്ഥി ഓട്ടോ വാംബിറിന്റെ മരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നടക്കുന്നതിടെയാണ് പ്രകോപനകരമായ പ്രസ്ഥാവനയുമായി ഉത്തരകൊറിയ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ട്രംപിനും അമേരിക്കയ്ക്കുമെതിരെ വിമര്‍ശനവുമായെത്തിയത് രാജ്യത്തെ പ്രധാന പത്രമായ റോഡോങ് സിന്മനാണ്. ട്രംപ് കടുത്ത ആഭ്യന്തര പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. സൈക്കോപാത്തായ ട്രംപിനെ പിന്താങ്ങുന്ന ദക്ഷിണ കൊറിയയെ കാത്ത് വലിയ ദുരന്തമാണ് വരാനിരിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ബാനര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഓട്ടോ വാംബിറിനെ 15 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നത്. ഇയാള്‍ തടവില്‍ കഴിയുമ്പോള്‍ കൊടിയ പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായതെന്നുമാണ് കൊറിയയുടെ വാദം.
Post Your Comments