ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നതായി ഇന്ത്യ. അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പ്രചരണവുമായി എത്തരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി.
ജാദവിനെ കാണാന്‍ ഇതുവരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന് അനുവദിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്ന ദയാഹര്‍ജി വ്യാജമാണോ എന്ന് സംശയിക്കുന്നുവെന്നും കേസില്‍ ജാദവിന്റെ നീതി ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തുന്നതെന്ന് അവകാശപ്പെടുന്ന രണ്ടാമത്തെ വിഡിയോ പാക് സൈന്യം പുറത്തുവിട്ടത്. പാകിസ്താനില്‍ ചാരവൃത്തി, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവയില്‍ താന്‍ ഏര്‍പെട്ടിരുന്നതായി സമ്മതിച്ച ജാദവ്, അതുവഴി ജീവനും സ്വത്തിലും ഉണ്ടായ നഷ്ടത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
Post Your Comments