കൊച്ചി: ജി.എസ്.ടിക്ക് മുൻപ് മൊബൈൽ ഫോൺ സ്വന്തമാക്കാൻ ജനങ്ങളുടെ തിരക്ക്. ജി.എസ്.ടി വരുന്നതിന്റെ ഭാഗമായി നികുതി നിരക്ക് കൂടുന്നതിനാലാണ് ജനങ്ങൾ ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. മാത്രമല്ല ജി.എസ്.ടിയുടെ വരവ് മുന്നിൽകണ്ട് ഓൺലൈൻ റീറ്റെയ്ൽ കമ്പനികളും മൊബൈൽ സ്റ്റോക്ക് വിറ്റഴിക്കാൻ ഓഫറുകൾ നൽകുന്നുണ്ട്.
നിലവിൽ മൊബൈലിനു വാറ്റ് 5% നിരക്കാണുള്ളത്.എന്നാൽ ജൂലൈ ഒന്ന് മുതൽ 12% ആയി വർദ്ധിക്കുകയാണ്. മാത്രമല്ല പഴയ മൊബൈൽ ഫോൺ മാറ്റിവാങ്ങുമ്പോൾ നികുതിനിരക്ക് എങ്ങനെ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
Post Your Comments