തിരുവനന്തപുരം : രാജ്യം ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്.ടിയിലേയ്ക്കുള്ള മാറ്റത്തിന് സാക്ഷ്യം വഹിയ്ക്കുന്ന ജൂലൈ ഒന്ന് ആഘോഷദിനമാക്കാന്‍ സംസ്ഥാന സര്‍ക്കാരും. കൊച്ചിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷവും സംവാദവും സംഘടിപ്പിക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.
വ്യാപാര മേഖലയിലെ പ്രമുഖരേയും സാമൂഹിക സാംസ്‌കാരിക നേതാക്കളേയും മാധ്യമപ്രതിനിധികളേയും പങ്കെടുപ്പിയ്ക്കും. കേരളത്തില്‍ ജി.എസ്.ടി നടപ്പാകുമ്പോള്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും സമ്മേളനത്തില്‍ വിശദീകരിയ്ക്കും.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 30 ന് രാത്രി ഒരു മണിക്കൂര്‍ നീളുന്ന ആഘോഷപരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിയ്ക്കുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് കേരളവും ആഘോഷത്തിന് തയ്യാറെടുക്കുന്നത്.
പാര്‍ലമെന്റിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാനായി മന്ത്രി ടി.എം.തോമസ് ഐസക് ഡല്‍ഹിയിലേയ്ക്ക് പോകുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാരെ ഡല്‍ഹിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ നടക്കുന്ന പരിപാടിയിലായിരിയ്ക്കും പങ്കെടുക്കുക.
അതേസമയം ജി.എസ്.ടി പ്രാബല്യത്തിലാകുന്നതിന് പിന്നാലെ സംസ്ഥാന ധനവകുപ്പില്‍ കാര്യമായ അഴിച്ചുപണിയും വരുന്നുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഓഗസ്റ്റ് 31ന് വിരമിയ്ക്കുന്നതോടെ ഇപ്പോള്‍ ധന അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം ചീഫ് സെക്രട്ടറിയാകും.
Post Your Comments