ന്യൂഡല്‍ഹി: 22 ഫീമൈയില്‍ കോട്ടയം മോഡല്‍ ഇന്നൊരു ഫാഷനായി മാറിയോ? സ്വാമിയുടെ കേസിനു പിന്നാലെ പെണ്‍കുട്ടി കാമുകനോട് ചെയ്തതും സമാനമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയായിരുന്നു.
ഡല്‍ഹിയിലെ മംഗോള്‍പുരി മേഖലയിലാണ് സംഭവം. തെരുവു കച്ചവടക്കാരനായ രവി എന്നയാളാണ് അക്രമിക്കപ്പെട്ടത്. ഇയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മില്‍ നാല് വര്‍ഷം പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
വിവാഹ കാര്യം പറഞ്ഞപ്പോള്‍ യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. വീട്ടില്‍ സമ്മതിക്കില്ലെന്നും പറയുകയുണ്ടായി. കഴിഞ്ഞ ദിവസം രവിയുടെ വീട്ടിലെത്തിയ യുവതി തര്‍ക്കിച്ചു. പ്രശ്‌നത്തിനിടെ യുവതി കാമുകനെ ബാത്ത്‌റൂമിലേക്ക് തള്ളിയിട്ടു. രവിയെ വിവസ്ത്രനാക്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
രവി സമ്മതിക്കാതിരുന്നപ്പോള്‍ കത്തിയെടുത്ത് വന്ന് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ രവിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments