ദുബായ്: ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സില്‍ നിലവിലുള്ളതിനെക്കാള്‍ യാത്രക്കാരുടെ ഒഴുക്ക് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 21 മുതല്‍ അവധിക്കാലം ആരംഭിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഒരുലക്ഷത്തി ആറായിരം യാത്രക്കാര്‍ ഈ കാലത്ത് ടെര്‍മിനല്‍ 3 വഴി കടന്നുപോകുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ യാത്ര ചെയ്യാന്‍ എത്തുന്നവര്‍ കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം. യാത്ര തിരിക്കുന്നതിന് 90 മിനിറ്റ് മുന്‍പെങ്കിലും ചെക്ക് ഇന്‍ ചെയ്യണം. ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ചെക്ക് ഇന്‍ ചെയ്യാത്തവരെ ഒരു കാരണവശാലും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്‌സ് അധികൃതര്‍ പറയുന്നു. യാത്രാ വിവരങ്ങള്‍ കമ്പ്യൂട്ടറിലൂടെയോ, മൊബൈലിലൂടെയോ 48 മണിക്കൂര്‍ മുതല്‍ 90 മിനിറ്റ് മുന്‍പ് വരെ അറിയുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments