Latest NewsCinemaMollywoodMovie SongsEntertainment

പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍

ദിലീപ് ചിത്രം പിക് പോക്കറ്റിനെക്കുറിച്ച് വരുന്നതെല്ലാം വ്യാജവാര്‍ത്തകള്‍ ആണെന്ന് ചിതത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രം ദിലീപ് ഉപേക്ഷിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റെക്കോഡിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. നായിക തുടങ്ങിയ കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

പി ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പിക്ക്പോക്കറ്റില്‍ ഒരു ഹൈടെക് പോക്കറ്റടിക്കാരനായാണ് ദിലീപ് എത്തുന്നത്. തിരക്കഥയില്‍ ദിലീപിന് അഭിപ്രായ വ്യത്യാസമുണ്ടായി എന്ന റിപ്പോര്‍ട്ടുകളെയും അണിയറ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നു. അധികം വൈകാതെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button