KeralaLatest NewsNewsIndia

കേരളത്തിലെ 86 വ്യാജ കമ്പനികൾ കേന്ദ്രം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങൾക്കും കടലാസു കമ്പനികൾക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്പനികൾ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി കേന്ദ്രം വിജ്ഞാപനവും ഇറക്കി.സംസ്ഥാനത്തുള്ള 5479 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് രണ്ടു മാസം മുന്നേ നല്‍കിയിരുന്നു.

ഡൽഹിയിലും ഹരിയാനയിലും രജിസ്റ്റർ ചെയ്ത 50 കമ്പനികൾ കൂടി പൂട്ടിയിട്ടുണ്ട്‌. മഹാരാഷ്ട്രയില്‍ 19,000 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി തുടങ്ങി. 13500 കമ്പനികളാണ് ആന്ധ്ര പ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളത്. ഇതിനെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 1634 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

കമ്പനി തുടങ്ങി ഒരുവര്ഷമായിട്ടും ഒരു വ്യവസായമോ പ്രവർത്തനമോ നടത്താത്ത കമ്പനികൾക്കാണ് ഇപ്പോൾ നടപടി നേരിട്ടത്.വ്യാജ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താനും നിയമനടപടിയെടുക്കാനും ഉള്ള സമിതിയുടെ അന്വേഷണത്തിലാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button