Latest NewsKerala

രാഷ്ട്രീയക്കാര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പോലീസിനെ ഉപയോഗിക്കുന്നുവെന്ന് ടോമിന്‍ തച്ചങ്കരി

കണ്ണൂര്‍: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും മേലുദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനവുമായി എഡിജിപി ടോമിന്‍ തച്ചങ്കരി. മോലുദ്യോഗസ്ഥരുടെ അടിമകളെ പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പോലീസിനെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

പോലീസിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതുമൂലം സര്‍ക്കാരിനു കോടികളാണു നഷ്ടപ്പെടുന്നത്. ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയതായി ഒരിക്കലും കേട്ടിട്ടില്ലെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും അനാവശ്യമായി പോലീസുകാരെ അകമ്പടിക്ക് വിളിക്കുകയാണ്.

സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിക്കുന്നു. സുരക്ഷയ്‌ക്കെന്ന പേരില്‍ പോലീസിനെ കൂടെക്കൂട്ടുന്നത് ചിലര്‍ സ്റ്റാറ്റസ് ആയിട്ടാണ് കാണുന്നതെന്നും തച്ചങ്കരി ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button