ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് റംസാന്‍ മാസം വിടപറയുകയാണ്. റംസാനിലെ ഈ അവസാന വെള്ളിയാഴ്ച ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് പുണ്യ ദിനമാണ്.
പ്രാര്‍ത്ഥനാ സദസ്സുകളും ഖുര്‍ആന്‍ പാരായണവും പള്ളികളെ ഭക്തി നിര്‍ഭരമാക്കും. റംസാന്‍ അവസാന പത്തില്‍ വിശ്വാസികള്‍ ദാനധര്‍മ്മങ്ങളും പാവപ്പെട്ടവര്‍ക്ക് സക്കാത്തും നല്‍കിവരുന്നു.
മാനത്ത് ശവ്വാല്‍മാസപിറവി തെളിയുന്നതോടെ റംസാന്‍വിടപറയും. ഇതോടെ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ തിരക്കിലാകും വിശ്വാസികള്‍
Post Your Comments