ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളാണ് ജിസിസി രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്. റംസാന്‍ മാസത്തില്‍ യുഎഇയില്‍ ഒരുങ്ങുന്നത് ഒരുകോടി ജനങ്ങള്‍ക്ക് ആശ്വാസം , രാജ്യത്ത് ഇതുവരെ ഇല്ലാത്ത വമ്പന്‍ പദ്ധതിയാണ് യുഎഇ ഒരുക്കിയിരിക്കുന്നത്.
റംസാന്‍ മാസത്തില്‍ ഒരു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റസ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത് .’ടെന്‍ മില്യന്‍ മീല്‍സ്’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷെയ്ഖ് ഹിന്ദ് ബിന്‍ത് മക്തൂമായിരിക്കും പദ്ധതിയുടെ മേല്‍നേട്ടം വഹിക്കുക. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികള്‍ എത്തിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഈ അവസരത്തില്‍ റംസാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കു എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിധ് അല്‍മക്തൂം പറഞ്ഞു. റംസാനില്‍ രാജ്യത്ത് ആരും പട്ടിണിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments