റാസല്‍ഖൈമ: ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ചത് ജര്‍മ്മന്‍ പൗരനാണ്. ആത്മഹത്യക്ക് കാരണം കുടുംബകലഹമാണെന്നാണ് റിപ്പോർട്ട്.
ഫേസ്ബുക്കിലൂടെ യുവാവിന്റെ ആത്മഹത്യാശ്രമം കണ്ട സഹോദരനാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവാവിന്റെ ആത്മഹത്യാശ്രമം റാസല്‍ഖൈമയിലെ മലമുകളിൽ വച്ചായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ പോലീസ് ഉടനെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
Post Your Comments