തിരുവനന്തപുരം: സാധാരണക്കാരെ പല കാരണങ്ങളാല്‍ വട്ടം ചുറ്റിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങളെ കഷ്ടപ്പെടുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
സേവനങ്ങള്‍ക്കായി രണ്ട് തവണയില്‍ അധികം ജനങ്ങളെ ഓഫീസിലേയ്ക്ക് എത്തിക്കരുതെന്നും അല്ലാത്തപക്ഷം കാരണം രേഖാമൂലം എഴുതി നല്‍കണമെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കോഴിക്കോട് ചെമ്പനോടയില്‍ കരമടച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥ നടപടിയില്‍ മനംനൊന്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഇക്കാര്യം അറിയിച്ച് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസില്‍ നിന്ന് സേവനം ലഭ്യമാകുന്നില്ലെങ്കില്‍ തഹസില്‍ദാര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൗകര്യം ഉണ്ടെന്ന് വരുന്നവരെ വില്ലേജ് ഓഫീസര്‍ തന്നെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments