
ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇപ്പോള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ ഒരു ഫാഷനായി മാറിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
വായ്പ എഴുതി തള്ളുക എന്നത് ഒരു അവസാന പരിഹാരമാര്‍ഗമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കര്‍ഷകരോടൊപ്പം സാമ്പത്തിക സംവിധാനത്തെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ വായ്പകള്‍ എഴുതിത്തള്ളാവൂ എന്നും വെങ്കയ്യ പറയുന്നു.
Post Your Comments