ബെംഗളൂരു: എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ നല്‍കിയ പത്ര എഡിറ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ. കന്നട പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഹായ് ബെംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ, യെലങ്ക വോയിസ് ടാബ്ലോയിഡ് പത്രത്തിന്റെ എഡിറ്റര്‍ അനില്‍ രാജ് എന്നവരെയാണ് ശിക്ഷിച്ചത്.
ഒരു വര്‍ഷം തടവും പതിനായിരം രൂപയുമാണ് പിഴ. നിയമസഭാ സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത്. 2013ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
Post Your Comments