കൊച്ചി: പണി പൂര്‍ത്തിയാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുക എന്നത് എളുപ്പമാണ് എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കൊച്ചി മെട്രോയുടെ തൂണുകള്‍ പൂര്‍ത്തിയാക്കി പാളമിട്ട് ട്രയല്‍ റണ്‍ നടത്തിയത് തന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് എന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ഉമ്മന്റെ ഭാവം ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. ജനങ്ങളുടെ പണം കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചതാണ് മെട്രോ പദ്ധതി. എന്നാല്‍ ഇവരുടെയൊക്കെ ഭാവം കണ്ടാല്‍, അവരുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് നിര്‍മിച്ചതാണെന്ന് തോന്നും. പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെ. ജനങ്ങള്‍ക്ക് മാന്യമായി യാത്ര ചെയ്യാന്‍ നിര്‍മിച്ച കൊച്ചി മെട്രോയില്‍ അണികളെയും കൂട്ടി നടത്തിയ ജനകീയ യാത്ര എന്നത് ശുദ്ധ കോമാളിത്തരം എന്നു തന്നെ പറയേണ്ടി വരും.
ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയ യാത്രയ്ക്ക് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, പിടി തേമസ്, സൗമിനി ജെയിന്‍ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുത്ത് പാലാരിവട്ടത്തേക്കായിരുന്നു ജനകീയ യാത്ര. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് യുഡിഎഫ് നേതാക്കളെ ആരെയും ക്ഷണിക്കാത്തതിനാലാണ് ഇത്തരത്തില്‍ ജനകീയ യാത്ര എന്ന കോമാളിത്തരം നടന്നത്. മെട്രോയെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.
മെട്രോയില്‍ കയറുന്നതിനുവരെ തമ്മിലടിയാണ് കോണ്‍ഗ്രസിനുള്ളില്‍. കോണ്‍ഗ്രസിലെ ഉള്‍പ്പോര് പോലെത്തന്ന ജനകീയ യാത്രയും അരങ്ങേറി. ടിക്കറ്റ് എടുത്ത മെട്രോയില്‍ ഉമ്മന്‍ ചാണ്ടിക്ക് പോകാനായില്ല. കാരണം അണികളും, മറ്റ് നേതാക്കളും ആദ്യമേ കയറി സീറ്റ് കൈക്കലാക്കി. രമേഷ് ചെന്നിത്തലയും, പിസി വിഷ്ണുനാഥും ആദ്യമേ കയറുകയും, ആദ്യത്തെ ട്രയിനില്‍ യാത്ര ചെയ്യുകയും ചെയ്തു. എന്നാല്‍ സീറ്റ് ലഭിക്കാത്ത ഉമ്മന്‍ ചാണ്ടി പിന്നെ അടുത്ത മെട്രോയില്‍ കയറി. തികച്ചും കോണ്‍ഗ്രസിന്റെ കോമാളിത്തരം. ഒരുപക്ഷേ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകേണ്ട ഉമ്മന്‍ചാണ്ടി എന്ന വ്യക്തി തന്നെ ഇത്തരത്തിലുള്ള കോമാളിത്തരത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ നാം ജനം എന്താണ് മനസിലാക്കേണ്ടത്.
ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്. മെട്രോ യാര്‍ഡിനുള്ളിലും, മെട്രോ കമപാര്‍ട്ടുമെന്റിനുള്ളിലും കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുകയും, യാത്രക്കാരെ ശല്യം ചെയ്തതിനുമാണ് നടപടി. എന്തായാലും ജനകീയ യാത്ര എന്ന പേരില്‍ കാണിച്ചുകൂട്ടിയതിന് ന്യായമില്ല. ജനകീയ യാത്ര എന്നാണ് പേരെങ്കിലും ജനദ്രോഹ യാത്ര എന്ന് അതിനെ വിളിക്കേണ്ടി വരും.
Post Your Comments