കുര്‍ള: ഭര്‍ത്താവ് അറിയാതെ യുവതി വിമാന യാത്രനടത്തി. വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി. സംശയം തോന്നിയ ഭര്‍ത്താവ് ബന്ധുക്കളുമായി യുവതിയെ പിന്തുടര്‍ന്നതോടെ ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിച്ചു. തുടര്‍ന്ന് ഭാര്യക്കും അവിഹിത ബന്ധത്തിന് സൗകര്യമൊരുക്കി കൊടുത്ത ഹോട്ടലിനുമെതിരെ യുവാവ് പരാതി നല്‍കി. കുര്‍ളയിലാണ് സംഭവം.
കുര്‍ള സ്വദേശിയും നാവിക ഉദ്യോഗസ്ഥനുമായ 31 കാരനാണ് 28 കാരിക്കും അവിഹിത ബന്ധത്തിന് കൂട്ട് നിന്നെന്ന് ആരോപിച്ച് ഹോട്ടലിനുമെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചു.
2016 ഡിസംബര്‍ 31 നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. വിദേശ യാത്ര കഴിഞ്ഞെത്തിയ യുവാവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് യുവാവ് നടത്തിയ പരിശോധനയില്‍ യുവതിക്ക് ജോലി ചെയ്യുന്ന ബാങ്കിലെ മേലുദ്യോഗസ്ഥനുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കുര്‍ളയിലെ ഹോട്ടല്‍ കോഹിനൂര്‍ എലൈറ്റില്‍ യുവതിയെ പിന്തുടര്‍ന്ന ഭര്‍ത്താവും വീട്ടുകാരും ബാങ്കുദ്യോഗസ്ഥന്റെ കാര്‍ കണ്ടെത്തിയതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് സ്റ്റേഷന്‍ കൂടാതെ നഗരത്തിലെ മൂന്ന് കോടതിയിലും ഇയാള്‍ പരാതി നല്‍കി. അവിഹിതം, മോഷണം എന്നിവ ആരോപിച്ചായിരുന്നു പരാതി.
കേസ് പരിഗണിച്ച കോടതി ആരോപണം ശരിയാണെന്ന് കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ ജീവനക്കാര്‍ യുവതിയുടെയും കാമുകന്റെയും പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബോധ്യമായി. കൂടാതെ ഇരുവരുടെയും ഐ ഡി കാര്‍ഡും ഹോട്ടല്‍ ജീവനക്കാര്‍ വാങ്ങിയില്ലായിരുന്നു.
പോലീസില്‍ നിന്നും ഈ വിവരങ്ങള്‍ ശേഖരിച്ച കോടതി ഹോട്ടലുകാര്‍ക്കെതിരെ സമന്‍സയക്കുകയായിരുന്നു. ജസ്റ്റിസ് കെ കെ ഷാ ആണ് ഉത്തരവിട്ടത്.
Post Your Comments