Latest NewsIndiaNews

രാഷ്ട്രീയനയതന്ത്രം വിജയിക്കുന്നു : യോഗി ആദിത്യനാഥ് നടത്തുന്ന അത്താഴവിരുന്നില്‍ പ്രധാനമന്ത്രിക്കൊപ്പം അഖിലേഷ് യാദവും, മായാവതിയും

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയതന്ത്രം വിജയിക്കുകയാണെന്ന് വ്യക്തമായ തെളിവ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി നടത്തുന്ന അത്താഴ വിരുന്നില്‍ എസ് പി നേതാവ് അഖിലേഷ് യാദവും, ബിഎസ്പി നേതാവ് മായാവതിയും പങ്കെടുക്കുന്നു. ആദിത്യ നാഥിന്റെ ക്ഷണം എസ് പി നേതാവ് അഖിലേഷ് യാദവും, ബി.എസ്.പി നേതാവ് മായാവതിയും സ്വീകരിച്ചിട്ടുണ്ട്. ഇത് രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎക്ക് പ്രതീക്ഷ കൂട്ടുന്നു.

രാം നാഥ് കോവിന്ദിനെ പിന്തുണക്കുന്ന നീക്കമായാണ് പുതിയ കൂടികാഴ്ചയെ പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തുന്നത്. ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്ന്. ഇതിലേക്കാണ് എസ് പി നേതാക്കളായ അഖിലേഷ് യാദവിനെയും, മുലായം സിംഗ് യാദവിനെയും, ബിഎസ്പി നേതാവ് മായാവതിയെയും യോഗി ആദിത്യനാഥ് ക്ഷണിച്ചിരിക്കുന്നത്.

യുപി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരിയും വിരുന്നില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ എന്‍ഡിഎ പ്രഖ്യാപിക്കുന്നത്. മുലായം സിംഗ് യാദവ് നേരത്തെ തന്നെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷത്തിന് ശക്തനായ ദളിത് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.

ബിജു ജനതാദളും ശിവസേനയും എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ട്. ഡിഎംകെയും കോണ്‍ഗ്രസിന് ഒപ്പമാണ്. എന്‍സിപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button