ന്യൂഡല്‍ഹി : ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് പുറത്തിറങ്ങിയതോടെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായി.
പദ്ധതിക്കു കീഴില്‍ സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആധാര്‍ നന്പറോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്ന പദ്ധതിയെ കുറിച്ച് രോഗികള്‍ അജ്ഞരാണെന്ന് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി(ആര്‍എന്‍ടിസിപി)യില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ രോഗികള്‍ക്കു ധനസഹായം നല്‍കിയിരുന്നത്. 2015ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 28 ലക്ഷം ക്ഷയരോഗികളുണ്ട്.
Post Your Comments