ദുബായിയിലെ ഗതാഗത നിയമലംഘനത്തിന് ഇനിമുതൽ പുതിയ ശിക്ഷ. നിയമലംഘനം മൂലം കൂടുതൽ കറുത്ത പോയിന്റുകൾ നേടിയ ഡ്രൈവർമാർക്ക് നിർബന്ധിത സാമൂഹ്യ സേവനത്തിന് ശുപാർശ ചെയ്യുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ.
വർദ്ധിച്ച് വരുന്ന പിഴ ചില ഡ്രൈവർമാർക്ക് അടയ്ക്കുവാൻ സാധിക്കുന്നില്ല. പരമ്പരാഗത നടപടികളോടൊപ്പം ഈ പദ്ധതി നടപ്പാക്കുന്നത് ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കാൻ കൂടുതല്‍ സഹായകരമാകുമെന്ന് ആദ്ദേഹം ചൂണ്ടികാട്ടി.
ഡ്രൈവർമാരുടെ കറുത്ത പോയിന്റുകൾ കുറയ്ക്കുവാൻ ട്രാഫിക് ട്രെയിനിങ് കോഴ്സും കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. ട്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലു സെഷനുകളുള്ള പരിശീലന പരിപാടിയിൽ പങ്കെടുത്താൽ വർഷം തോറും എട്ടു പോയിന്റ് പരമാവധി ഒഴിവാക്കാനാകും. ഓരോ എമിറേറ്റുകളിലും എത്ര സെക്ഷനുകൾ തിരഞ്ഞെടുക്കാമെന്നത് ഡ്രൈവർക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. രണ്ട് കോഴ്സുകളുള്ള സെക്ഷന്‍ 200 ദിർഹമായിരിക്കും ചെലവ്.
എന്നാൽ ചില ഡ്രൈവർമാർ അതവഗണിച്ചതിനാൽ അവരുടെ ബ്ലാക്ക് പോയിന്റിനനുസരിച്ച് ലൈസൻസുകൾ റദ്ദ് ചെയ്തെന്നും, ദിവസവും വാഹനമോടിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിന്റെ നമ്പറോ,ഡ്രൈവിംഗ് ലൈസൻസ് നമ്പറോ ഉപയോഗിച്ച് കറുത്ത പോയിൻറുകളുടെയും, കാർ കണ്ടുകെട്ടുന്നതിന്റെയും, ട്രാഫിക് ലംഘനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനുള്ള സൗകര്യം ദുബായ് പോലീസിന്റെ വെബ്സൈറ്റിലും ആപ്പിലും ഒരുക്കിയിട്ടുണ്ടെന്നും നിയമപ്രകാരം ഒരു ഡ്രൈവർ പരമാവധി 24 ബ്ലാക്ക് പോയിൻറുകൾ നേടിയിട്ടുണ്ടെകിൽ അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മേജർ ജനറൽ അൽ സഫീൻ പറഞ്ഞു.
Post Your Comments