തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. ജൂണ്‍ 13നായിരുന്നു സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കാറില്‍ യാത്ര ചെയ്ത യുവതിയോട് ഡ്രൈവവര്‍ അപമര്യാദയായി പെരുമാറുകയും കാലില്‍ കടന്നുപിടിക്കുകയും ചെയ്തെന്നാണ് പരാതി. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തുകയും യാതൊരു വികാരവുമില്ലാതെ ക്ഷമ ചോദിച്ച് പോവുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട് സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് താമസസ്ഥലത്തേയ്ക്ക് പോയതെന്നും യുവതി പറഞ്ഞു.
സ്ഥാപനത്തില്‍ നിന്നും ജീവനക്കാരി രാത്രി 7.30ഓടെ തമസസ്ഥലമായ ജഗതിയിലേക്ക് യൂബര്‍ ടാക്സി വിളിക്കുകയായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ മാന്യമായി ഇടപെട്ടെന്നും എന്നാല്‍ ഇത്തിരി നേരത്തിന് ശേഷം ഡ്രൈവര്‍ പരിചയപ്പെടാന്‍ ശ്രമം നടത്തിയെന്നും ആക്കുളം ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ കാല്‍പ്പാദത്തില്‍ കടന്നുപിടിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞു.
Post Your Comments