MollywoodLatest NewsCinemaMovie SongsEntertainment

നിര്‍മാതാവിന്‍റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ചിത്രം തിയേറ്ററുകളിലേക്ക്

നിര്‍മാതാവിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് റിലീസ് തടസ്സം നേരിട്ട അവരുടെ രാവുകള്‍ പ്രദര്‍ശനത്തിനെത്തുന്നു. ഫിലിപ്സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഷാനില്‍ മുഹമ്മദ്‌ ഒരുക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും കൊച്ചി നഗരത്തില്‍ എത്തിച്ചേരുന്ന മൂന്നു യുവാക്കളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് മൂന്ന് യുവാക്കളെ അവതരിപ്പിക്കുന്നത്. ഹണി റോസ് നായികയായി വരുന്ന ചിത്രത്തില്‍ നെടുമുടി വേണുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിര്‍മ്മാതാവിന്റെ ആകസ്മിക മരണം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ചിത്രം കണ്ട് നിരാശനായ നിര്‍മ്മാതാവ് അജയ് ആത്മഹത്യ ചെയ്തതാണെന്ന വ്യാജ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉണ്ടായിരുന്നത്. അത് കൂടുതല്‍ വേദനയിലാഴ്ത്തിയെന്നു സംവിധായകന്‍ ഷാനില്‍ പറയുന്നു. ചിത്രത്തെ പെട്ടിയില്‍ ഒതുക്കാനുള്ള ദുഷ് പ്രചാരണമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ‘അജയ്-യുടെ മരണത്തെത്തുടര്‍ന്ന് മറ്റൊരു നിര്‍മാതാവ് ചിത്രം വാങ്ങിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ചിത്രം അജയ്-യുടെ പേരില്‍ തന്നെ പുറത്തിറങ്ങണമെന്നാണ് അജയുടെ കുടുംബാഗങ്ങളുടെ ആഗ്രഹമെന്നും ചിത്രം ഉടന്‍ തിയെറ്ററില്‍ എത്തുമെന്നും ഷാനില്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button