തിരുവനന്തപുരം: കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി. 1964-74 കാലഘട്ടത്തില്‍ കേരളത്തിലെത്തിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 700 ഓളം കുടുംബങ്ങളിലായി എണ്ണായിരത്തോളം പേരാണ് അഭയാര്‍ത്ഥികളായി പുനലൂരില്‍ താമസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി പറയുന്നു.
പത്തനംതിട്ടയിലും ഈ വിഭാഗത്തില്‍പ്പെട്ടവരുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. മറ്റ് പല പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
തമിഴ്‌നാട് സര്‍ക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Post Your Comments