Latest NewsTechnology

ഈദ് ഓഫറുമായി ബിഎസ്എൻ എൽ

 786 രൂപയുടേയും 599 രൂപയുടെയും ഈദ് സ്‌പെഷ്യൽ ഓഫറുമായി ബിഎസ്എൻഎൽ.

786 രൂപയ്ക്ക് റീചാർജ് ചെയ്താൽ 3 ജിബി ഡാറ്റയും പരിധിയില്ലാത്ത ടോക്‌ടൈമും 90 ദിവസത്തേക്ക് ലഭിക്കും.

599 രൂപയ്ക്ക് റീചാർജ് ചെയ്താൽ 786 രൂപ ടോക്ക്‌ടൈമായിരിക്കും ലഭിക്കുക.  ഇതില്‍ 507 രൂപ നിങ്ങളുടെ മെയിൻ അക്കൗണ്ടിലും 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ടിലുമാണ് ലഭിക്കുക. കൂടാതെ 10 ഓണ്‍-നെറ്റ് എസ്എംഎസുകളുമുള്ള 599 രൂപയുടെ റീച്ചാര്‍ജിന് 30 ദിവസമാണ് കാലാവധി.

ജൂണ്‍ 30 വരെ മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക.

മേൽപറഞ്ഞ രണ്ട് ഓഫാറുകൾക്ക് പുറമെ നിരവധി ഫുള്‍ ടോക്ക്‌ടൈം, എക്‌സ്ട്രാ ടോക്ക് ടൈം പ്രീപെയ്ഡ് ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. 60 , 110 , 210 , 290 എന്നീ നിരക്കിൽ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ആനുകൂല്യമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button