തിരുവനന്തപുരം: വളര്‍ത്തുനായകളുടെ കാര്യത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം നഗരസഭ. നായ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് നിര്‍ബന്ധമാണ്. നായയെ വളര്‍ത്തുന്നതിന് വര്‍ഷം തോറും 100 രൂപ രജിസ്ട്രേഷന്‍ ഫീസടച്ച് ലൈസന്‍സെടുക്കണം. ലൈസന്‍സില്ലാതെ നായയെ വളര്‍ത്താനാവില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു.
ഇത് നായയെ വളര്‍ത്തി വില്‍ക്കുന്നവര്‍ക്കും ബാധകമാണ്. 500 രൂപയുടെ ലൈസന്‍സാണ് അവര്‍ വര്‍ഷം തോറും എടുക്കേണ്ടത്. മാത്രമല്ല നഗരസഭ തെരുവുനായകളെ നിയന്ത്രിക്കാനും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഒരു പദ്ധതി തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതാണ്. കൂടാതെ നഗരത്തിലെ വളര്‍ത്തുനായകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും പരിഗണനയിലുണ്ട്. വന്ധ്യംകരണത്തിന് വിധേയരാകുന്ന നായകള്‍ക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും മൈക്രോ ചിപ്പും ഉറപ്പാക്കും. കഴുത്തിന് മുകളില്‍ തൊലിക്കടിയിലായാണ് മൈക്രോ ചിപ്പ് ഘടിപ്പിക്കുക.
ഈ മൈക്രോ ചിപ്പിൽ 15 അക്ക തിരിച്ചറിയല്‍ നമ്പറുണ്ടാകും. ഇത് നഗരത്തിലെ എല്ലാ നായകളെയും തിരിച്ചറിയുന്നതിന് സഹായകമാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വേര്‍ ഉപയോഗിച്ചാവും ഈ ഡേറ്റബേസ് സൂക്ഷിക്കുക. എല്ലാവര്‍ഷവും പേ വിഷബാധയ്ക്കെതിരായ കുത്തിവെപ്പ് നായകള്‍ക്ക് നിര്‍ബന്ധമാക്കും. ഒരു തവണ കുത്തിവെപ്പെടുത്താല്‍ മൂന്നുവര്‍ഷത്തേക്ക് പ്രതിരോധശേഷി ലഭിക്കുമെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ കുത്തിവെപ്പ് നിര്‍ബന്ധിതമാക്കും. ഇതിലൂടെ, വന്ധ്യംകരിച്ചതും കുത്തിവെപ്പെടുത്തതുമായ നായകളെ കണ്ടെത്താനാവുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
Post Your Comments