ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അറസ്റ്റിലായ ജസ്റ്റിസ് കര്‍ണന്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളി. ആറ് മാസം തടവെന്നത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കര്‍ണന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. എന്നാല്‍ ശിക്ഷ റദ്ദ് ചെയ്യാനാവില്ലെന്നും വേനല്‍ അവധിക്ക് ശേഷം സുപ്രീം കോടതി ചേരുമ്പോള്‍ 7 അംഗ ജഡ്ജ് പാനിലിന് മുന്നില്‍ കേസുമായി വീണ്ടുമെത്താമെന്നും കോടതി പറഞ്ഞു.
കര്‍ണനെ ഇന്ന് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേയ്ക്ക് മാറ്റും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ ഇന്ന് രാവിലെയാണ് കര്‍ണനെ കൊല്‍ക്കത്തയിലെത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കര്‍ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊല്‍ക്കത്ത പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ കണ്ട ജസ്റ്റിസ് കര്‍ണന്‍ അവരുമായി രൂക്ഷമായ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനുശേഷമാണ് വഴങ്ങിയത്.
Post Your Comments