Latest NewsNewsInternational

അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജിവെച്ചു

പാരീസ്: ഫണ്ട്‌ ദുരുപയോഗത്തിന്റെ പേരില്‍ അഴിമതി ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി സില്‍വി ഗൗളാർഡ് രാജിവെച്ചു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അനുവദിച്ച ഫണ്ട്‌ അനധികൃതമായി ദുരുപയോഗം ചെയ്തു എന്നാരോപണത്തെ തുടര്‍ന്നാണ് രാജിവെച്ചത്.

പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ ലാ റിപ്പബ്ലിക്കേ എൻ മാർഷേ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്‍റിലെ അംഗമാണ് സിൽവി. പ്രസിഡന്റ്‌ ഇവരുടെ രാജി സ്വീകരിച്ചിരുന്നു.കേസിനെപ്പറ്റി പാര്‍ലമെന്റില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ താന്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ തയ്യാറല്ലെന്നും സില്‍വി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button