Latest NewsIndia

കാമുകന്‍ തൂങ്ങി മരിച്ചു ; കല്യാണ ദിവസം വധുവിന് എതിരെ കേസ്

ഉല്‍സാഹനഗര്‍ : ഉല്‍സാഹനഗറില്‍ കാമുകി വഞ്ചിച്ചു എന്നാരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഹനി വാസ്വാനിയാണ് എന്ന 27 കാരനാണ് മരിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ യുവതിക്കെതിരേ വിവാഹദിവസം തന്നെ പോലീസ് കേസെടുത്തു. ഉല്‍സാഹ നഗറില്‍ തന്നെ താമസിക്കുന്ന നാട്ടുകാരിയായ രജനിയുമായി ഇയാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഏഴു വര്‍ഷമായി ഇവര്‍ നിരന്തരം കാണാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

ഹനി മരിച്ചതിന് പിന്നാലെ പിതാവ് നരേഷ് യുവാവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് വീഡിയോ കോള്‍ വഴി ഉള്‍പ്പെടെ ഇയാള്‍ രജനിയെ വിളിച്ചതായി കണ്ടെത്തിയത്. നരേഷ് ഇക്കാര്യം ഹനിയുടെ സഹോദരന്‍ നന്ദലാലിനെ അറിയിക്കുകയും ഇയാള്‍ വിവരം രജനിയോട് ചോദിക്കുകയും ചെയ്തു. എന്നാല്‍ നന്ദലാല്‍ വിളിക്കും വരെ വിവരം അറിഞ്ഞിരുന്നില്ലാത്ത രജനി വിളിച്ച വിവരം പറയുകയും ചെയ്തു. ഇതിന് പിന്നാലെ ഹനിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും രജനിക്കെതിരേ വിവാഹദിവസം തന്നെ പോലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ഈ വര്‍ഷം ഇരുവരും പിരിഞ്ഞതോടെ രണ്ടു പേരുടെയും വിവാഹം വേറെ രണ്ടു പേരുമായി ഈ മാസം തന്നെ തീരുമാനിക്കുകയും ചെയ്തു. രജനിയുടെ വിവാഹം ജൂണ്‍ 19 നും ഹാനിയുടെ വിവാഹം ജൂലൈ 7 നുമായിരുന്നു തീരുമാനിച്ചിരുന്നത്. വേറെ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും രജനിയെ വിവാഹം കഴിക്കാന്‍ ഹനി അവസാന നിമിഷം വരെ ആഗ്രഹിച്ചിരുന്നു. മെയ് 21 ന് കല്യാണിന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇയാള്‍ രജനിയെ വിളിച്ചു വരുത്തിയെങ്കിലും അവിടെ വെച്ച് വീണ്ടും വഴക്കുണ്ടാക്കി. പിന്നീട് രജനിയെ വീഡിയോ കോളിലൂടെ വിളിച്ച ഹനി താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെങ്കിലും രജനി അത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇതിന് പിന്നാലെ ഹനി സ്വന്തം ഫ്‌ളാറ്റിലെ സീലിംഗ്ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button