KeralaLatest News

ഡെങ്കിപ്പനിയും, എച്ച്1 എന്‍വണ്ണും വരാതെ തടയണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. ഡെങ്കിപ്പനിയാണ് ഇതില്‍ ഏറെ വില്ലന്‍. കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കണം. എച്ച്1 എന്‍1 പനി ബാധിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായും, ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് ഉറവിട നശീകരണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. പനി ബാധിതര്‍ ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button