Latest NewsNewsIndia

ഡൽഹിയിൽ ‘ലണ്ടൻ മോഡൽ’ ഭീകരാക്രമണത്തിനു സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഭീകരർ ഡൽഹി കൊണാട്ട് പ്ലേസിൽ ഇന്ന് ആക്രമണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ഡൽഹി പോലീസിനു ലഭിച്ച വിവരം. ലണ്ടൻ ഭീകരാക്രമണത്തിന്റെ മാതൃകയിലായിരിക്കും ആക്രമണം എന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നു യോഗാദിന ആഘോഷങ്ങൾ നടന്ന കൊണാട്ട് പ്ലേസ് ഉൾപ്പെടെ ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.

വാഹനങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് ആഘോഷങ്ങൾ നടക്കുന്നതും ആൾക്കൂട്ടമുള്ളതുമായ പ്രദേശങ്ങളിലേക്കു വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. പലയിടത്തും ബാരിക്കേഡ് സ്ഥാപിച്ചു ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാൽനട യാത്രക്കാരെ മാത്രമെ കടത്തിവിടുന്നുള്ളൂ. ഡൽഹിയിൽ ത്രിതല സുരക്ഷാസംവിധാനമാണ് നടപ്പാക്കിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ഡൽഹിയിലെ യോഗാദിനാഘോഷത്തിൽ പങ്കെടുത്തിരുന്നു. ആയിരക്കണക്കിനു പേരാണു ഇവർക്കൊപ്പം യോഗ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button