MollywoodCinemaMovie SongsEntertainment

അഭിനയരംഗത്ത് ചുവടുറപ്പിക്കാന്‍ മറ്റൊരു താരപുത്രന്‍ കൂടി

മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ താരപുത്രന്മാരുടെ അരങ്ങേറ്റമാണ് ചര്‍ച്ച. മോഹന്‍ലാലിന്റെ മകന്‍ പ്രണവും ജയറാമിന്റെ മകന്‍ കാളിദാസും നായകന്മാരാകുന്ന ചിത്രം അണിയറയില്‍ പൂര്‍ത്തിയാവുന്നു. സുരേഷ്ഗോപി, മമ്മൂട്ടി, സിദ്ദിഖ് തുടങ്ങിയ താരങ്ങളുടെ പുത്രന്മാര്‍ സിനിമയില്‍ സജീവമായി കഴിഞ്ഞു. ഇപ്പോള്‍ ഇതാ പാരമ്പര്യത്തെ പിന്തുടര്‍ന്നുകൊണ്ട് അഭിനയ മേഖയിലെക്ക് ഒരു താര പുത്രന്‍ കൂടി എത്തുന്നു.

എണ്‍പതുകളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ അംബികയുടെ മകന്‍ രാം കേശവാണ് സിനിമാ മേഖലയിലെ അരങ്ങേറ്റക്കാരന്‍. കഴിഞ്ഞ ദിവസം നടന്ന അറുപത്തിനാലാമത് ജിയോ ഫിലിംഫെയര്‍ (സൗത്ത്) പുരസ്‌കാര വേദിയിലാണ് മകന്റെ അരങ്ങേറ്റത്തെ കുറിച്ച് അംബിക വെളിപ്പെടുത്തിയത്.

ഇഷ്ടനടനാരാണ് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇന്നുള്ള താരങ്ങള്‍ക്കെല്ലാം അവര്‍ ചെയ്യുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയും സ്റ്റൈലുമുണ്ട്. ഓരോ കഥാപാത്രാങ്ങളെയും വ്യത്യസ്തമായി അവതരിപ്പിക്കുന്ന അവരില്‍ ഒരു ഇഷ്ടനടനെ മാത്രമായി തനിക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അംബിക തന്‍റെ മകന്‍ രാം കേശവും അഭിനയത്തിലേക്ക് വരികയാണെന്നും സൂചിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button