USALatest News

പാക് ഭീകരക്യാംപുകള്‍ ഇല്ലാതാക്കാന്‍ യുഎസിന്റെ പുതിയ നീക്കം

വാഷിങ്ടണ്‍: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ഭീകരക്യാപുകള്‍ യുഎസ് ലക്ഷ്യമിടുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നീക്കത്തിന് ഒരുങ്ങുന്നു. ഭീകരവാദം ഇല്ലാതാക്കാനുള്ള പുതിയ നീക്കമാണ് നടക്കുന്നത്.

ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസ് ഭരണകൂടം ചര്‍ച്ചചെയ്‌തെന്നാണു വിവരം. വര്‍ഷങ്ങളായി ഭീകരര്‍ക്കു സഹായം നല്‍കുന്ന പാക്കിസ്ഥാനെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നു യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാലത്തിനിടെ പാക്കിസ്ഥാന്റെ ശത്രുവായ ഇന്ത്യയുമായുള്ള യുഎസ് ബന്ധം ബലപ്പെട്ടു. എങ്കിലും പാക്കിസ്ഥാനുമായി വലിയ സഹകരണം തന്നെയാണു യുഎസ് ലക്ഷ്യമിടുന്നത്.

ഭീകരവാദത്തെ അടിച്ചമര്‍ത്തേണ്ടതു ആവശ്യമാണെന്നും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഭീകരക്യാംപുകള്‍ക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ചു വൈറ്റ് ഹൗസ്, പെന്റഗണ്‍ കേന്ദ്രങ്ങള്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ ധൃതിപിടിച്ചു പ്രതികരിക്കാന്‍ തയ്യാറല്ലെന്നു യുഎസ് പാക് എംബസി അറിയിച്ചു.

താലിബാന്‍ ഭീകരരെ നേരിടാനായി അഫ്ഗാനിസ്ഥാനില്‍ യുഎസ് കൂടുതല്‍ സൈനികരെ നിയോഗിച്ചിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണു പാക് സഹായത്തോടെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരക്യാംപുകളെ ലക്ഷ്യമിടാന്‍ യുഎസ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button