- ശവത്തിന് തളിക്കുന്ന ഫോര്‍മാലിന്‍ മനുഷ്യന്റെ ഉള്ളില്‍ ചെന്നാല്‍ കാന്‍സര്‍ ഉറപ്പ് എന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് തടയുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് കൈമാറിയതുമാണ്.
- ട്രോളിംഗ് സമയത്താണ് ഇത്തരത്തില്‍ ഫോര്‍മാലിന്റെ ഉപയോഗം കൂടുന്നത്. ഹോട്ടലുകളാണ് ഇതിന്റെ പ്രധാന ആവശ്യക്കാര്‍.
സാധാരണ ഗതിയില്‍ മത്സ്യം കേട് കൂടാതെ സൂക്ഷിക്കാന്‍ അമോണിയയാണ് ഉപയോഗിക്കുന്നത്. അമോണിയ ചേര്‍ത്താല്‍ നാലോ അഞ്ചോ ദിവസം വരെ മത്സ്യം കേട് കൂടാതെ സൂക്ഷിക്കാനാകും. എന്നാല്‍ ഇപ്പോള്‍ ട്രോളിംഗ് സമയമായിട്ടും മത്സ്യ വിപണി തകൃതിയായി മുന്നേറുകയാണ്. മാര്‍ക്കറ്റില്‍ മത്സ്യത്തിന് യാതൊരു കുറവും ഇപ്പോളില്ല. കാരണം അന്വേഷിച്ച് ചെന്നാല്‍ എത്തുന്നത്, തികച്ചും ഭീതിപ്പെടുത്തുന്ന കാരണങ്ങളിലേക്കാണ്. ആഴ്ചകള്‍ക്ക് മുന്‍പെ പിടിച്ച മത്സ്യത്തെ കൊടും വിഷമായ ഫോര്‍മാലിന്‍ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു. മൂന്നും നാലും ആഴ്ച വരെ മത്സ്യം കേടു കൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോര്‍മാലിനെ മത്സ്യക്കച്ചവടക്കാരുടെ പ്രീയങ്കരനാക്കിയത്.
ശവം കേട് കൂടാതെ സൂക്ഷിക്കാനാണ് ഫോര്‍മാലിന്‍ തളിക്കുന്നത്. മാത്രമല്ല മാരകമായ വിഷമാണ് ഫോര്‍മാലിന്‍. ഇത് സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെല്ലുകയാണെങ്കില്‍ കാന്‍സര്‍ ഉറപ്പാണെന്നാണ് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. നേരത്തെ പല തവണ ഇത്തരത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ച മത്സ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. വലിയ വിവാദങ്ങളും അന്ന് ഉണ്ടായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് വിഷയം ഗൗരവത്തില്‍ എടുക്കുകയും സംസ്ഥാനത്താകമാനം മത്സ മാര്‍ക്കറ്റുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോര്‍മാലിന്‍ ഉപയോഗം വീണ്ടും സജീവമായിരിക്കുകയാണ്.
ഹോട്ടലുകള്‍ തന്നെയാണ് ഇത്തരം മത്സ്യങ്ങളുടെ പ്രധാന ആവശ്യക്കാര്‍. കുറഞ്ഞ വിലയ്ക്ക് ഇത്തരം മത്സ്യങ്ങള്‍ ലഭിക്കുന്നു. മാത്രമല്ല ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു. ഇപ്പോള്‍ ട്രോളിംഗ് കൂടി ആയതിനാല്‍ ഹോട്ടലുകാര്‍ നിരവധി വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിരീക്ഷണമാണ് ഈ വിഷയത്തില്‍ ആവശ്യം. അത് എത്രയും പെട്ടെന്ന് ഉണ്ടാവുകയും വേണം. ഇല്ലെങ്കില്‍ ഈ ട്രോളിംഗ് കാലം കഴിയുമ്പോഴേക്കും നിരവധി പാവപ്പെട്ടവര്‍ക്ക് കാന്‍സര്‍ രോഗം പിടിപെടും എന്നുറപ്പ്.
Post Your Comments