ലോസ് ആഞ്ചലൻസ്: കൂട്ട മത്സരഒാട്ടത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയിൽ ഞായറാഴ്ച നടന്ന മൗണ്ട്യൻ റേസിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത പാട്രിക് കൂപ്പറാണ് കൊല്ലപ്പെട്ടത്. കാട്ടുപാതയിൽ നിന്നും 500 മീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം നടക്കുമ്പോൾ പാട്രിക്കിൻറെ മാതാവ് തൊട്ടുപിറകിൽ ഉണ്ടായിരുന്നു. കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക് വലിച്ചിഴച്ചിരുന്നു.
പർവ്വതമേഖലയിലെ റോഡിലൂടെ ഒാടുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാല്‍ കരടിയെ കണ്ട പാട്രിക് അതിനെ പിന്തുടരുകയായിരുന്നുവെന്നും, അത് തിരിഞ്ഞ് പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തിൽ പങ്കെടുത്തയാൾ പൊലീസിനെ അറിയിച്ചു. കാടിനരികിലൂടെയുള്ള പാതയിലൂടെയാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. അപകടം നടന്ന സ്ഥലം വന്യമൃഗങ്ങളുള്ള മേഖലയായിരുന്നു.
Post Your Comments