ശരാശരി മനുഷ്യൻ ഒരു ദിവസം കുടിക്കേണ്ട ജലത്തിന് അളവുണ്ട്. അത് കൂടിയാലും കുറഞ്ഞാലും അപകടമാണ്. എന്നാൽ പലർക്കും ഈ അളവിനെ കുറിച്ച് വലിയ ധാരണയില്ലെന്നാണ് സത്യം. എന്നാൽ ഇനി ആ സംശയം വേണ്ട. മിനെസോട്ടയിലെ മയോ ക്ലിനിക്ക് പുറത്തിറക്കിയ വാട്ടര്‍ കാല്‍ക്കുലേറ്റര്‍ അത്തരം സംശയങ്ങള്‍ക്ക് ഉത്തരം നല്കുന്നു.
പുരുഷന്മാര് ഒരു ദിവസം 13 കപ്പും സ്ത്രീകള്‍ ഒമ്പതു കപ്പും വെള്ളം കുടിക്കണമെന്ന് മയോ ക്ലിനിക്ക് പുറത്തുവിടുന്ന കണക്ക്. എന്നാല്‍, ഓരോരുത്തരുടെയും ശരീരം വിഭിന്നമായതിനാല്‍ ഈ അളവിലും വ്യത്യാസമുണ്ടാകാം. അതു കണ്ടെത്താന്‍ നിസ്സാരമായ ഒരു ശാസ്ത്രീയ ഫോര്‍മുലയും അവര്‍ നിര്‍ദേശിക്കുന്നു.
അതിനായി ആദ്യം നിങ്ങളുടെ ശരീരഭാരം (പൗണ്ടില്‍: എല്‍ബിഎസ്) എത്രയെന്ന് നോക്കുക. അതിനെ 2.2 കൊണ്ട് ഹരിക്കുക. ഇങ്ങനെ കിട്ടുന്ന സംഖ്യയെ നിങ്ങളുടെ പ്രായം കൊണ്ട് ഗുണിക്കുക. ആ സംഖ്യയെ 28.3 കൊണ്ട് ഹരിക്കുക. ഇനി കിട്ടുന്ന സംഖ്യയാണ് ഒരു ദിവസം നിങ്ങള്‍ കുടിക്കേണ്ട വെള്ളത്തിന്റെ അളവ്. അതിനെ എട്ടുകൊണ്ട് ഹരിക്കുകയാണെങ്കില്‍, എത്ര കപ്പ് വെള്ളം കുടിക്കണമെന്നും വ്യക്തമാകും.
സ്ഥിരമായി വ്യായാമം ചെയ്യുന്നയാളാണെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍നിന്ന് വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന വെള്ളത്തെക്കാള്‍ അധികം എന്നും കുടിക്കണം. എക്സര്‍സൈസ് ചെയ്യുന്ന ഓരോ അരമണിക്കൂറിലും അധികമായി 12 ഔണ്‍സ് വെള്ളം കുടിക്കണമെന്ന് അമേരിക്കന്‍ സ്പോര്‍ട്സ് മെഡിസിന് കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ ധാരാളം ജലാംശമുള്ള ഭക്ഷണം കഴിക്കുകയും വേണം.
Post Your Comments