അൾജിയേഴ്സ്: ഫേസ്ബുക്ക് ലൈക്കിനു വേണ്ടി പിഞ്ചു കുഞ്ഞിനെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയിൽനിന്ന് പുറത്തേക്കിട്ട് ഫോട്ടോയെടുത്ത പിതാവിനെ അൾജീരിയയിലെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. തലസ്ഥാനമായ അൾജിയേഴ്സിൽ പാർപ്പിട സമുച്ചയത്തിലെ 15 ാം നിലയിൽനിന്നാണ് പിഞ്ച് കുഞ്ഞിനോട് സ്വന്തം പിതാവ് അതിക്രൂരമായ സാഹസികത കാട്ടിയത്.
പിഞ്ചുകുഞ്ഞിനെ ജനാലയിൽനിന്ന് പുറത്തേക്ക് തൂക്കിയിട്ട് ഫോട്ടോ എടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്ത ശേഷം “1,000 ലൈക്ക് ലഭിച്ചില്ലെങ്കിൽ കുട്ടിയെ താഴേയ്ക്ക് ഇടുമെന്നായിരുന്നു” ഇയാൾ ഇതിന് നൽകിയ അടിക്കുറിപ്പ്. സംഭവം വൈറലായതോടെ ബാലപീഡനത്തിന് ഇയാൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയർന്നു തുടർന്ന് ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments