ന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ്. ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മകൾ മിസ ഭാരതി, മിസയുടെ ഭർത്താവ് ശൈലേഷ് കുമാർ എന്നിവരുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. കൂടാതെ ലാലു പ്രസാദ് യാദവിന്റെ ബന്ധുക്കൾ ഉൾപ്പെടുന്നവരുടെ ബിനാമി ഇടപാടുകൾ ആദായ നികുതി വകുപ്പ് പുറത്ത് വിട്ടു.
ലാലുവിന്റെ കുടുംബം ഒമ്ബത് കോടി രൂപയുടെ ബിനാമി ഇടപാടുകള്‍ നടത്തിയെന്നാണ് ഇന്‍കം ടാക്സ് കണ്ടെത്തിയിരിക്കുന്നത്. 1000 കോടി രൂപയുടെ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ലാലുവും കുടുംബവും ഇന്‍കം ടാക്സിന്റെ പിടിയിലായത്. ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്‌ട് സെക്ഷന്‍ 24(3) അനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
175 കോടി മതിപ്പ് വിലയുള്ള സ്വത്തുക്കൾക്ക് 9.32 കോടി രൂപ മാത്രമാണ് വിലയായി കാണിച്ചിരിക്കുന്നത്. ദില്ലിയിലെ ആഢംബരവീട് അടക്കം വിവിധ ഫാം ഹൗസുകളും ഇതിൽ ഉൾപ്പെടുന്നു. രാജേഷ് കുമാർ എന്ന് പേരുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലാണ് മൂവരും സ്വത്തുക്കൾ വാങ്ങിയതെന്നാണ് സംശയം. ഇയാളെ നേരത്തേ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു.
Post Your Comments