മൈസൂര്‍ : അന്താരാഷ്ട്ര യോഗാ ദിനത്തില്‍ 60000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡ് നേടാന്‍ മൈസൂര്‍ തയ്യാറെടുക്കുന്നു.ഇതിനോടകം അമ്പതിനായിരത്തോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.മൈസൂര്‍ റേസ് കോഴ്‌സിലാണ് യോഗാ പ്രദര്‍ശനം നടക്കുന്നത്.പുരുഷന്‍മാര്‍ വെളളനിറത്തിലുളള ടീഷര്‍ട്ടും പാന്റ്‌സും സ്ത്രീകള്‍ ചുരിദാറുമാണ് ധരിക്കേണ്ടത്.
യോഗ ചെയ്യുമ്പോൾ ഉള്ള മാറ്റും സ്വന്തമായി കൊണ്ടുവരേണ്ടതാണെന്നു മൈസൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.രണ്‍ദീപ് അറിയിച്ചു.പങ്കെടുക്കുന്നവരിൽ പത്തു ശതമാനമെങ്കിലും കൃത്യമായി യോഗ ചെയ്‌താൽ മാത്രമേ ഗിന്നസ് റെക്കോഡ് കിട്ടൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണവും കുടിവെളളവും അധികൃതര്‍ ഏര്‍പ്പാട് ചെയ്യും.ഗിന്നസ് റെക്കോഡിനായുള്ള പ്രദര്‍ശനത്തിന്റെ രണ്ടാംഘട്ട പരിശീലനം ഞായറാഴ്ച റേസ് കോഴ്‌സില്‍ നടന്നിരുന്നു.
Post Your Comments