ഒമാൻ: ഒമാനില്‍ പുതിയ ഇലക്ട്രോണിക് വിസ സമ്പ്രദായം നിലവിൽ വന്നു. ഒമാൻ സന്ദർശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനായി ഓണ്‍ ലൈന്‍ വഴി എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്ന സംവിധാനമാണ് റോയല്‍ ഒമാന്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഒമാനിലേക്ക് വിനോദസഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ എത്തുന്നവർക്ക് ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് തന്നെ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിച്ച് അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭ്യമാകും എന്നാണ് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നത്. പുതിയ സംവിധാനം വിസ നടപടിക്രമങ്ങളിലെ താമസം ഇല്ലാതാക്കുമെന്നും നിലവില്‍ രണ്ട് ശതമാനം പേര്‍ മാത്രം ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം 98 ശതമാനം ആളുകൾ ഇനി ആശ്രയിക്കും എന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments