ന്യൂഡല്‍ഹി : ലാന്‍ഡിങ് കാര്‍ഡിന് പിന്നാലെ ഡിപ്പോര്‍ച്ചര്‍ കാര്‍ഡും അപ്രത്യക്ഷമാകുന്നു. ഇനി ക്ലിയറൻസ് കഴിഞ്ഞു വേഗം പറക്കാനാവും.വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാര്‍ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും വിമാനത്താവളത്തില്‍ ‘ഡിപ്പാര്‍ച്ചര്‍ കാര്‍ഡി’ല്‍ എഴുതിനല്‍കണമെന്ന വ്യവസ്ഥയാണ് ഇല്ലാതാവുന്നത്.ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.പാസ്സ് പോർട്ടിൽ എല്ലാ വിവരങ്ങളും ഉള്ളതിനാൽ അനാവശ്യമായി സമയം ചെലവിടേണ്ടെന്ന വിലയിരുത്തലാണ് ആഭ്യന്തര മന്ത്രാലയത്തിന്.
വിദേശ യാത്ര കഴിഞ്ഞു വരുമ്പോഴും പോകുമ്പോഴും ഇത്തരം കാർഡ് പൂരിപ്പിച്ചു നൽകണമായിരുന്നു. എന്നാൽ മുൻപു തന്നെ വിദേശ യാത്ര കഴ്ഞ്ഞു വരുന്ന ഇന്ത്യക്കാർക്ക് ഇത് പൂരിപ്പിച്ചു നൽകേണ്ട ചട്ടം നിർത്തലാക്കിയിരുന്നു.ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ ഒരു വിമാനത്താവളത്തിലും ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് (എംബാര്‍ക്കേഷന്‍) പൂരിപ്പിച്ചു നല്‍കേണ്ടതില്ല.ഇതുസംബന്ധിച്ച് ജൂണ്‍ 14-ന് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
Post Your Comments