Latest NewsCricketSportsUncategorized

ഇന്ത്യന്‍ ദേശീയ ടീമംഗമായ ഉത്തപ്പ ഇനി കേരളത്തിന്റെ സ്വന്തം താരം

ബംഗളൂരു : ഇന്ത്യന്‍ ദേശീയ ടീമംഗവും കര്‍ണാടകയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ റോബിന്‍ ഉത്തപ്പ അടുത്ത രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. ഇതോടെ പാതിമലയാളിയായ റോബിന്‍ കേരളത്തിന്റെ സ്വന്തം താരമായി മാറുകയാണ്. ഉത്തപ്പയെ ടീമിലെത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ പരിശ്രമങ്ങളുടെ വിജയം കൂടിയാണ് റോബിന് ലഭിച്ച എന്‍ഒസി.

മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാനുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് റോബിന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ സുധാകര്‍ റാവു കൈമാറി.

അതേസമയം റോബിനെ കര്‍ണാടക വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button