CinemaMollywoodLatest NewsMovie SongsEntertainment

അപരിചിതമായ വഴികള്‍, അപരിചിതനായ കാര്‍ ഡ്രൈവര്‍… തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു അതെന്ന് സ്രിന്ദ

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതോടെ സിനിമാ മേഖലയിലും മറ്റുമുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഏറെ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി. ഈ സംഭവത്തോടെ പള്ള നട്ടിമാരും ഷൂട്ടിംഗ് സമയ യാത്രയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തി തുടങ്ങി. ഇപ്പോള്‍ 1983, ആട് ഒരു ഭീകര ജീവി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്രിന്ദ അര്‍ഷാബും തനിക്ക് നേരിട്ട ഒരു അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

റോള്‍ മോഡല്‍സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനായ ഗോവയിലേക്ക് പോകുമ്പോള്‍ ഉണ്ടായ ഒരു സംഭവമാണ് നടി പങ്കുവച്ചത്. അര്‍ദ്ധരാത്രിയോടെ ഗോവ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ നടി അവിടെ നിന്നും ഒരു ടാക്സി വിളിച്ചായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യാത്ര തുടങ്ങി. വളരെ അപരിചിതമായ ഒരു സാഹചര്യമായിരുന്നു അവിടെ. അപരിചിതമായ വഴികള്‍, അപരിചിതനായ കാര്‍ ഡ്രൈവര്‍, മൊബൈല്‍ ഫോണില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം ചാര്‍ജ്ജ്, എല്ലാംകൊണ്ടും പ്രതികൂലമായ അന്തരീക്ഷം. അന്നത്തെ ആ രാത്രിയില്‍ അശുഭകരമായ കാര്യങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമായിരുന്നു അതെന്ന് സ്രിന്ദ പറയുന്നു. ആ രാത്രിയില്‍ തനിക്ക് പല തിരച്ചറിവുകളുണ്ടായി. എല്ലാ പെണ്‍കുട്ടികളും സ്വയം പ്രതിരോധത്തിനുള്ള കഴിവ് നേടണമെന്ന് ലോകത്തോട് തന്നെ ഉറക്കെ വിളിച്ച്‌ പറയാന്‍ ആ ദിവസത്തെ രാത്രിയില്‍ തനിക്ക് തോന്നിയെന്നും നടി പറയുന്നു.

നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ്, സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്നിവയാണ് സ്രിന്ദയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button