
ന്യൂഡല്‍ഹി: ഡല്‍ഹി റിങ്ങ് റോഡില്‍ ടാങ്കര്‍ലോറി മറിഞ്ഞു. 20,000 ലിറ്റര്‍ പെട്രോളാണ് റോഡിലൊഴുകിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേന സ്ഥലത്ത് നിലയുറപ്പിച്ചിട്ടിണ്ട്.
പോലീസ് റോഡിന്റെ ഇരുഭാഗത്തുനിന്നുമുള്ള വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.
Post Your Comments