കാഞ്ഞങ്ങാട്: വായനശാലാ പരിസരത്ത് മാലിന്യമുപേക്ഷിച്ച വസ്ത്രാലയത്തോട് നാട്ടുകാർ പ്രതികാരം ചെയ്തത് ഇങ്ങനെ. ആവിക്കര എകെജി ക്ലബ്ബിന് സമീപം പലരും മാലിന്യം തള്ളുന്നത് പതിവായിരുന്നു. മുന്‍സിപ്പാലിറ്റിയും നാട്ടുകാരും ചേര്‍ന്ന് ഈ പരിസരമാകെ വൃത്തിയാക്കുകയും മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡ് വയ്ക്കുകയും ചെയ്തു. പക്ഷെ അന്ന് രാത്രി തന്നെ വീണ്ടും അവിടെ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങി.
നാട്ടുക്കാർ ചേർന്ന് അവിടെ ഉണ്ടായിരുന്ന ചാക്കുകൾ പരിശോധിക്കുകയും തുടർന്ന് നഗരത്തിലെ വനിതാ ടെക്‌സ്‌റ്റൈല്‍സിന്റെ പേര് കണ്ടെത്തുകയും ചെയ്തു. ഇവരുടെ ബില്ലുകളും മറ്റ് മാലിന്യങ്ങളും തന്നെ. നാട്ടുകാരില്‍ ചിലര്‍ പിറ്റേന്ന് ഈ മാലിന്യങ്ങളുമായി നേരെ ടെക്‌സ്റ്റൈല്‍സിലേക്ക് പോയി. മാലിന്യം തിരക്കുള്ള തുണിക്കടയുടെ തറയിലേക്ക് എടുത്തിട്ടു.
Post Your Comments