ന്യൂഡല്‍ഹി : ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ഷാലിമാര്‍ ഭാഗ് സ്വദേശിനി ആരതി അഗര്‍വാളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. സ്വന്തം വീട്ടില്‍ നിന്നും മോഷണം നടത്താന്‍ ഒത്താശ ചെയ്തതിനാണ് മുഹമ്മദ് ഖാന്‍, മഞ്ജു അലി, മുഹമ്മദ് അഹ്മദ് എന്നിവരുടെ കൂടെ ആരതിയെയും അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം വീട്ടിലെത്തിയ പ്രതികള്‍ ആരതിയുടെ ബന്ധു രോഹിണിയെയും അവരുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനേയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആരതിയെയും മോഷ്ടാക്കള്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ ഉടന്‍ തന്നെ താക്കോല്‍ നല്‍കുകയും പ്രതികള്‍ പണവും സ്വര്‍ണവുമായി കടന്ന് കളയുകയുമായിരുന്നു. രോഹിണിയുടെ പരാതിയെ തുടര്‍ന്ന് കേസടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി സമീപത്ത് നിന്ന് പരിശോധിച്ച സി സി ടി വിയില്‍ പ്രതികള്‍ ബൈക്കില്‍ പോകുന്നത് കണ്ടു. പിന്നീട് ഗാസിയാബാദിലേക്ക് പോകുമ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച സൂചനയെ തുര്‍ന്ന് ആരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവരുടെ പങ്ക് വ്യക്തമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. മോഷണത്തിന്റെ പല ദിവസങ്ങളിലായി 500 വിളികളാണ് ഇവരുടെ ഫോണില്‍ നിന്നും ഖാനെ വിളിച്ചതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments