Latest NewsKerala

ഡ്രൈവര്‍ കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി: നിരപരാധിയെ 77 ദിവസം ജയിലിലിട്ടു

കൊച്ചി: കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിരപരാധിയായ യുവാവിനെ 77 ദിവസം ജയിലിലിട്ടു. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കേസ് കെട്ടിച്ചമച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം മരട് പോലീസ് അറസ്റ്റ് ചെയ്ത ഡ്രൈവര്‍ റഷീദ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2015 ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് തെളിവില്ലെന്ന് കണ്ടെത്തി നടപടി അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. സ്‌കൂളില്‍ കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന റഷീദ് കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡനത്തിനിരയായെന്ന് പറയുന്ന കുട്ടിയോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞതോടെയാണ് കോടതി കേസിന് തീര്‍പ്പ് കല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button