തൃശൂര്‍: എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റിനെ പോലീസുകാരന്‍ തല്ലിയെന്ന് പരാതി. മദ്യപിച്ചാണ് പോലീസ് ഉദ്യോഗസ്ഥന്‍ തല്ലിയത്. അടികൊണ്ട ഡപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോഷിയെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, തല്ലിയെന്ന കമാന്‍ഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മേലുദ്യോഗസ്ഥന്‍ പകപോക്കുകയാണെന്നും ജോഷി ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ ജോഷിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയിലാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിങ് ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായര്‍ തൃശൂര്‍ ചെമ്പൂക്കാവിലെ സബ് ട്രഷറിയിലെ ഗാര്‍ഡ് ഓഫീസില്‍ പരിശോധനയ്‌ക്കെത്തി.
സീനിയര്‍ സിപിഒ ജോഷി ഉള്‍പ്പെടെയുള്ളവരായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഇവിടെ പോലീസുകാരെ കണ്ടില്ലെന്നും അന്വേഷിച്ചു ഗാര്‍ഡ് റൂമിലെത്തിയപ്പോള്‍ മദ്യലഹരിയില്‍ കുഴഞ്ഞ അവസ്ഥയില്‍ ജോഷിയെ കണ്ടെന്നുമാണു ഡപ്യൂട്ടി കമാന്‍ഡന്റിന്റെ വാദം. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഇതില്‍ ക്ഷുഭിതനായ പോലീസുകാരന്‍ തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നു കമാന്‍ഡന്റ് പറയുന്നു.
Post Your Comments