പാലക്കാട് : രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കേരളത്തില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ഉടന്‍ പ്രവേശിക്കും. ബുധനാഴ്ച കര്‍ണാടകയില്‍ മണ്‍സൂണെത്തി. അതിനുശേഷം മധ്യേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കുമെത്തും. നേരത്തേ മഴയെത്തിയതും ഇപ്പോഴത്തെ മഴക്കുറവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ വരള്‍ച്ചയിലേക്ക് നയിച്ച എല്‍നിനോ പ്രതിഭാസത്തിന് ഇക്കുറി 50 ശതമാനം മാത്രമാണ് സാധ്യത. കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസമായ ലാ നിന ഇക്കുറിയുണ്ടാകില്ല. ഉച്ചക്ക് ശേഷമാകും മഴക്ക് കൂടുതല്‍ സാധ്യത. ജൂലൈ പകുതിയോടെ മാത്രമേ ജലാശയങ്ങളിലും പുഴകളിലും വെള്ളം നിറയൂ. ദിനംപ്രതി മാറുന്ന ആഗോളതാപനം മണ്‍സൂണിനെ പ്രതികൂലമായി ബാധിച്ചു. അതിനാലാണ് ശാസ്ത്രീയമായിട്ടുപോലും പ്രവചനങ്ങള്‍ തെറ്റുന്നത്.
Post Your Comments