Latest NewsIndia

മാനസിക രോഗികളായ സഹോദരങ്ങളോട് ജനങ്ങൾ ചെയ്ത ക്രൂരത

ഒഡീഷ : മാനസിക രോഗികളായ സഹോദരങ്ങളെ ജനങ്ങൾ കെട്ടിയിട്ട് മർദ്ദിച്ചു. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ജ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് ഒരു തൂണില്‍ കെട്ടിയിട്ടശേഷം ഇരുവരെയും പ്രദേശവാസികൾ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും മര്‍ദ്ദനമേറ്റു.

സമീപ പ്രദേശത്തെ ഗ്രാമത്തിലേക്ക് പോകവേ രണ്ടുപേരും ബാരിപാഡയിലെ ലക്ഷ്മിപോഷി ബറ്റാലിയന്‍ ചാക്കില്‍ എത്തിപ്പെട്ടത്. ഇവരെ കണ്ട പ്രദേശവാസികളുടെ ചോദ്യം ചെയ്യലിൽ മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പ്രദേശവാസികള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ഇരയായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം.

സ്ഥലത്തെത്തിയ പോലീസ് ഇവരെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button