KeralaLatest NewsNewsIndia

വിമാനത്തിൽ ജനിച്ച മലയാളികുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര

മുംബൈ: ഈ മലയാളി കുഞ്ഞിന് ഇനി ആയുഷ്‌കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ് എയര്‍വേസ് എത്തിയത്. ഞായറാഴ്ചയാണ് ദമാമില്‍നിന്ന് കൊച്ചിയിലേക്കു വന്ന ജെറ്റ് എയര്‍വെയ്സിന്റെ 569 നമ്പര്‍ വിമാനത്തിനുള്ളില്‍ യുവതി പ്രസവിച്ചത്.

ഉടൻ തന്നെ 35,000 അടി ഉയരത്തിലായിരുന്ന വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി. തുടർന്ന് യുവതിയെയും കുഞ്ഞിനെയും അന്ധേരിയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വിമാനക്കമ്പനി ജീവനക്കാരും യാത്രികയായ നഴ്സും ചേര്‍ന്നാണ് പരിചരണം നല്‍കിയത്.

പരിചരണം നല്‍കിയത് മലയാളി നഴ്സാണ്. സഹായം നല്‍കിയത് ജെറ്റ് എയര്‍വെയ്സിലെ മുഹമ്മദ് താജ് ഹയാത്ത്, ദെബ്രെ തവാരസ്, ഈഷ ജയ്കര്‍, സുസ്മിത ഡേവിഡ്, കാതറിന്‍ ലെപ്ച്ച, തേജസ് ചവാന്‍ എന്നിവരാണ്. എന്നാല്‍ യാത്രികയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് അവര്‍ പറഞ്ഞു. യുവതി തൊടുപുഴ സ്വദേശിനിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button